തമിഴ്നാട്ടില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗികളുടെ എണ്ണം 571

covid-india-5
SHARE

തമിഴ്നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 571 ആയി. രാമനാഥപുരത്ത് കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയില്ലെന്ന്  ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കോവിഡ് ബാധിരുടെ എണ്ണം കുതിച്ചുയരുന്നു. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം ബാധിക്കുകയും പതിനൊന്ന് പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 3334 ആയി. 274 ജില്ലകളില്‍ കോവിഡ് വ്യാപിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...