പൊള്ളുന്ന ചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് പരക്കെ വേനൽ മഴ

rain-kerala-2
SHARE

സംസ്ഥാനത്ത് പരക്കെ വേനൽ മഴ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പലയിടങ്ങളിലും മഴ പെയ്തു. തിരുവനന്തപുരം നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ഒപ്പം ശക്തമായ കാറ്റും ഉണ്ടായി .എറണാകുളം ജില്ലയിലും കാറ്റും മഴയുമുണ്ടായി.   മൂവാറ്റുപുഴ, കോതമംഗലം  തുടങ്ങിയ സ്ഥലങ്ങളിലും  ശക്തമായ കാറ്റും മഴയും  ഉണ്ടായെങ്കിലുംനാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം ,കോഴിക്കോട് ജില്ലകളുടെ  കിഴക്കന്‍ മലയോര മേഖലയിലും  കാറ്റും മഴയുമുണ്ടായി. മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...