കോവിഡ് ബാധിച്ച് വിദേശത്ത് 7 മലയാളികള്‍ മരിച്ചു; അമേരിക്കയില്‍ മാത്രം 5 പേര്‍

america1
SHARE

കോവിഡ് ബാധിച്ച് വിദേശത്ത് ഏഴുമലയാളികള്‍ മരിച്ചു; അമേരിക്കയില്‍മാത്രം അഞ്ചുപേര്‍ മരിച്ചു.  അയര്‍ലന്‍റിലും സൗദിയിലുമാണ് മറ്റ്  മരണങ്ങള്‍ രേഖപ്പെടുത്തിയത്. 

അയർലാൻഡിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി പഴംചിറയിൽ ജോർജ് പോളിൻ്റെ ഭാര്യ ബീന ജോർജാണ്  അയര്‍ലന്‍റില്‍ മരിച്ചത്. നഴ്സായിരുന്ന ബീന ക്യാന്‍സര്‍ രോഗിയായിരുന്നു. രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചു.  ഭർത്താവും മകളും ഐസലേഷനിൽ കഴിയുകയാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും.

ന്യുയോർക്കിൽ കോവിഡ് 19 ബാധിച്ച മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ  എബ്രഹാം ആണ് മരിച്ചത്. 21 വയസായിരുന്നു. . ഇന്ത്യൻ സമയം ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണമെന്ന് നാട്ടിലെ ബന്ധുക്കൾ അറിയിച്ചു. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളുമടക്കം എല്ലാവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ടാണ്  ന്യൂയോര്‍ക്കില്‍ മരിച്ച മറ്റൊരു മലയാളി.

കോവിഡ് ബാധിച്ച്  മലപ്പുറം ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ് വാൻ ആണ് മരിച്ചത്.  ഭാര്യയും കോവിഡ് ലക്ഷണങ്ങളോടെ സൗദിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 10 വർഷങ്ങളായി സൗദിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു സഫ് വാൻ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...