തടസ്സം നീങ്ങി: തമിഴ്നാട്ടില്‍ കുടുങ്ങിയ ലോറികള്‍ എത്തി; ആശ്വാസം

Vegetables-04
SHARE

കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന  ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള 181പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

അതേസമയം, കോവിഡ് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച ചങ്ങനാശേരി പായിപ്പാട് ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുപേരില്‍ കൂടുതല്‍ കൂടരുതെന്നാണ് നിര്‍ദേശം. സമ്പര്‍ക്ക് വിലക്ക് ലംഘിച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താനുള്ള പൊലീസ് അന്വേഷണവും തുടരുന്നു. പായിപ്പാട് ഉള്‍പ്പെടെ സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെല്ലാം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ ഉറപ്പാക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...