ലോക്ഡൗൺ തീരും വരെ ലോട്ടറി നറുക്കെടുപ്പില്ല; വിൽപനയുമില്ല

lottery-ticket
SHARE

ലോട്ടറി നറുക്കെടുപ്പും വില്‍പനയും ഒന്നാംതീയതി പുനരാരംഭിക്കില്ല. ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി ലോട്ടറി വകുപ്പ് ഇന്ന് തീരുമാനിക്കും. നേരത്തെ 31 വരെ ലോട്ടറി വില്‍പനയും നറുക്കെടുപ്പും നിര്‍ത്തിവയ്ക്കാനായിരുന്നു തീരുമാനം. 12 ലോട്ടറികളുടെ നറുക്കെടുപ്പ് റദ്ദാക്കുകയും 9 ലോട്ടറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പുകള്‍ ഒന്നാംതീയതി മുതല്‍ നടത്താനായിരുന്നു മുന്‍ തീരുമാനം.

അതിനിടെ, രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമില്ലന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി. നീട്ടുമെന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നതെന്നും രാജീവ് ഗൗബ പറഞ്ഞു.  

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 28 പേരാണ് ഇതുവരെ മരിച്ചത്. ബംഗാളില്‍ ഇന്ന് ഒരു മരണം കൂടിയുണ്ട്. കോവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. മഹാരാഷ്ട്രയിൽ 203 ഉം കേരളത്തിൽ 202 ഉം. മഹാരാഷ്ട്രയിൽ 7 ഉം ഗുജറാത്തിൽ 5ഉം ആൾക്കാർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് 90 പേർ രോഗമുക്തി നേടി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...