കർണാടകയുടെ കടുംപിടുത്തം; ഇടപെട്ട് ഹൈക്കോടതി; ‘ജീവന്‍ പൊലിയരുത്’

Mud-Block-01
SHARE

കേരള അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് വിയോജിച്ച് ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്ന് കോടതി പറഞ്ഞു. കേന്ദ്രവും കര്‍ണാടക സര്‍ക്ക‍ാരും അവസരത്തിനൊത്ത് ഉയരണമെന്നും കോടതി ആവശ്യപ്പെട്ടു.  ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്ന് കേരളം. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കോടതി. 

അതേസമയം, കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കേന്ദ്രം. ചരക്കുനീക്കവും ചികില്‍സാസേവനവും അവശ്യസര്‍വീസെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, കര്‍ണാടക  ഒരു ദിവസത്തെ സാവകാശം തേടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...