കോവിഡ് ചൈനയുടെ ജെവായുധമല്ല; അഭ്യൂഹങ്ങൾ തള്ളി ശാസ്ത്രജ്ഞർ

China Wuhan
വുഹാൻ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിശോധിക്കാൻ തയാറായി നിൽക്കുന്നവർ.
SHARE

വുഹാനിലെ ചന്തയില്‍ നിന്നല്ല കൊറോണ വൈറസിന്റെ ഉല്‍ഭവമന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍. വൈറസിനെ കൃത്രിമമായി സൃഷ്ടിച്ചതെന്ന ആരോപണവും ടുളേന്‍ ആരോഗ്യ സര്‍വകലാശാലയിലെ ഡോ.റോബര്‍ട് ഗാരി നിഷേധിച്ചു.   

വുഹാനില്‍ കഴിഞ്ഞ നവംബറിലല്ല വൈറസിന്റെ ഉല്‍ഭവം.അതിലും മുമ്പ് നിലവില്‍ വന്ന വൈറസ് വര്‍ഷങ്ങളായി പടരുന്നുണ്ടായിരുന്നു. സ്ഥിതി ഇപ്പോള്‍ രൂക്ഷമായെന്നു മാത്രം. ജനിതകമാറ്റങ്ങളിലൂടെ അത് പെട്ടെന്നു പടരാനുള്ള ശേഷി നേടി. മാത്രമല്ല, മനുഷ്യരില്‍ നിലവില്‍ പടരുന്ന വൈറസില്‍ നിന്നല്ലാതെ കൃത്രിമമായി പുതിയതിനെ സൃഷ്ടിക്കാനുമാവില്ല. നൊവെല്‍ കൊറോണ വൈറസിന്റെ ഘടന ഇതിനു മുമ്പ് കണ്ടെത്തിയത് വവ്വാലുകളിലും ഈനാംപേച്ചികളിലും മാത്രമാണെന്നും റോബര്‍ട് ഗാരി എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.  

വൈറസിന്റെ പ്രോട്ടീന്‍ ഘടനയും കൃത്രിമസൃഷ്ടിയെന്ന വാദത്തിന് എതിരാണ്. ൈവറസിനെ ചൈന ജൈവായുധമായി വികസിപ്പിച്ചതെന്ന് ആരോപിച്ച് അമേരിക്കന്‍ കോടതിയില്‍ 20 ട്രില്യന്‍ ഡോളറിന്റെ കേസ് വരെ നടക്കുമ്പോഴാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ തന്നെ വെളിപ്പെടുത്തല്‍.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...