നിരോധനം നീട്ടി അമേരിക്ക: 2 ലക്ഷത്തോളം പേർ മരിച്ചേക്കുമെന്ന് മുന്നറിയിപ്പ്

us-covid
SHARE

അമേരിക്കയില്‍ കോവിഡ് മരണം 2475 ആയി. രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി. റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കിയതായും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കില്‍ അമേരിക്കയില്‍ രണ്ടുലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് കോവിഡ് പ്രതിരോധ വിഭാഗം മേധാവി മുന്നറിയിപ്പ് നല്‍കി.   

കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇന്ന് അവസനാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. അഞ്ചുമിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന റാപപ്ിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നല്‍കി. കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാര്‍ഥം 1100 രോഗികള്‍ക്ക് നല്‍കിയതായും ട്രംപ് അറിയിച്ചു. 

അതേസമയം വൈറസ് പടരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ രാജ്യത്ത് മരിച്ചേക്കാമെന്ന് വൈറ്റ് ഹസിലെ കോവിഡ് പ്രിതരോധ വിഭാഗം മേധാവി ഡോ. അന്തോണി ഫൗസി മുന്നറിയിപ്പ് നല്‌‍കി. രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുന്നതും ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വൈറസ് ബാധിതരുടെ എണ്ണം ഇതേരീതിയില്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ച്ചയ്ക്കകം ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞുകവിയും. മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നും ഡോ ഫൗസി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ആശുപത്രികളില്‍ ഒരാഴ്ചയ്ക്കുവേണ്ട മരുന്നും സാമ്ഗ്രികളും മാത്രമാണ് ഉള്ളതെന്നും നൂറുകണക്കിന് വെന്റിലേറ്ററുകള്‍ ആവശ്യമാണെന്നും ന്യൂയോര്‍ക്ക് സിറ്റി മേയറും പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങളും മെഡിക്കല്‍ ഗ്രൂപ്പുകളും വെന്റിലേറ്ററുകള്‍ നല്‍കാന്‍ തയാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...