പായിപ്പാട്ട് 2000 തൊഴിലാളികള്‍ക്കെതിരെ കേസ്; 20 ഫോണുകള്‍ പിടിച്ചെടുത്തു

Payippad-Bengali-05
SHARE

കോവിഡ് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഇന്നലെ പായിപ്പാട് പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. അനധികൃതമായി സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന രണ്ടായിരംപേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗായി 20 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പായിപ്പാട് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുപേരില്‍ കൂടുതല്‍ കൂടരുതെന്നാണ് നിര്‍ദേശം. പായിപ്പാട് ഉള്‍പ്പെടെ സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെല്ലാം സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടങ്ങി. അതിഥി തൊഴിലാളികള്‍ തന്നെയാണ് പാചകക്കാര്‍. ഇവിടേക്കാവശ്യമായ അവശ്യവസ്തുക്കള്‍ ജില്ലാഭരണകൂടം ഉറപ്പുവരുത്തും.  

കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന  ചരക്കുലോറികള്‍   എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള 181പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...