മുങ്ങിയ കലക്ടർക്കെതിരെ കർശനനടപടി; ഗുരുതരപിഴവെന്ന് മന്ത്രി

kollam-subcollector
SHARE

ക്വാറന്റീന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍. ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടർ അനുപം മിശ്രയാണ് സ്ഥലംവിട്ടത്. ഇത് ഗുരുതര പിഴവാണെന്നും കർശന നടപടിയുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശിയാണ്. മധുവിധുവിനായി ഒന്നിലധികം രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഈ മാസം പതിനെട്ടിനാണ് കൊല്ലത്ത് മടങ്ങി എത്തിയത്. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം  പത്തൊൻപതാം തീയതി മുതൽ ഔദോഗിക വസതിയിൽ ക്വാറന്റീനിലായിരുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോൾ സബ് കലക്ടറില്ല. സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥന് പോലും അറിയില്ല അനുപം മിശ്ര എവിടെ പോയെന്ന്. തുടർന്ന് ജില്ലാ കലക്ടർ സബ് കലക്ടറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഫോണിൽ വിളിച്ചപ്പോൾ ബാംഗ്ലൂർ എന്നാണ് പറഞ്ഞത്. എന്നാൽ ടവർ ലൊക്കേഷൻ കാൺപൂരായിരുന്നു.

യുവ ഐ എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച്ച കലക്ടർ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായും സേവനമനുഷ്ട്ടിച്ചിട്ടുള്ള അനുപം മിശ്രയ്ക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക്  ലൈസൻസ് എടുക്കാൻ ശ്രമിച്ചത് അതിൽ ഒന്നാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...