പാലക്കാട്ടുകാരന്റെ സമ്പർക്കവലയത്തിൽ 500 പേർ: ജില്ല ഉറ്റുനോക്കി മകന്റെ ഫലം

HEALTH-CORONAVIRUS/SOUTHASIA
Police officers in protective suits arrive in a residential area to check on people under home quarantine, during a 21-day nationwide lockdown to limit the spreading of coronavirus disease (COVID-19), in Ahmedabad, India, March 25, 2020. REUTERS/Amit Dave
SHARE

പാലക്കാട് കാരാകുറുശ്ശിയിൽ കോവിഡ് സ്ഥിരീകരിച്ച അന്‍പത്തിയൊന്നുകാരന്റെ സമ്പർക്കവലയത്തില്‍ അറുനൂറിലധികം പേരുണ്ടെന്ന് സൂചന. രണ്ടാംതല സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ ജോലിയുളള ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാഫലം എന്താകുമെന്നതും ജില്ല ഉറ്റുനോക്കുന്നു.

കോവി‍ഡ് രോഗബാധിതന്‍ പളളികള്‍, ആശുപത്രികള്‍, യത്തീംഖാന, വിവിധസ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചതിലൂെട മണ്ണാര്‍ക്കാട് മേഖലയിലുളള ജനങ്ങളുെട ആശങ്ക വിട്ടുമാറിയിട്ടില്ല. ഇദ്ദേഹവുമായി ഏറ്റവും അടുത്തിടപഴകിയവര്‍ വീട്ടില്‍ നിരീക്ഷണത്തിലാകുകയോ രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ ആരോഗ്യവിഭാഗത്തിനെ വിവരം അറിയിക്കുകയോ ചെയ്യണം.

            

അറുനൂറ് പേര്‍ വരെ രോഗബാധിതനുമായി ഇടപഴകിയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ കെഎസ്ആർടിസി കണ്ടക്ടറായ മകന്റെ പരിശോധനാഫലം എന്താകുമെന്നതും നിര്‍ണായകമാണ്. മന്ത്രിമാരായ എകെ ബാലനും കെകൃഷ്ണന്‍കുട്ടിയും കല്ക്ട്രേറ്റിലെത്തി നിലവിലെ ജില്ലയുടെ സ്ഥിതി വിലയിരുത്തി. 

               

കോവി‍ഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം, കോട്ടോപ്പാടം സ്വദേശികള്‍ ഉള്‍പ്പെടെയുളളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിലാകെ അയ്യായിരത്തിതൊളളായിരം പേരാണ് നിരീക്ഷണത്തിലുളളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...