ഇടുക്കിയിലെ രോഗിക്ക് മന്ത്രിമാരുമായും സമ്പർക്കം: പോയവഴി അറിയാതെ അധികൃതർ

covid-spreading
SHARE

കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് വിവിധ ജില്ലകളിലൂടെ യാത്രചെയ്തിരുന്നെന്ന് കണ്ടെത്തി. രോഗബാധിതന്‍ പ്രമുഖരുൾപ്പെടെ വളരെയധികം ആളുകളുമായി  ബന്ധപെട്ടിട്ടുണ്ട്. ഇതുവരെ 3 പേർക്കാണു ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇടുക്കിക്കാരന്‍റെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ അധികൃതർ.

അട്ടപ്പാടിയില്‍ എത്തിയതിന്റെ മാത്രം തയ്യാറാക്കി, മാര്‍ച്ച് എട്ടിന് കക്കുപ്പടി ലോഡ്ജില്‍ മൂലഗംഗല്‍ ഊരിലെ അംഗന്‍വാടിയിലെ ചടങ്ങില്‍ പങ്കെടുത്തു.

പാലക്കാട്–ഷോളയൂർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര,തൊടുപുഴ,ചെറുതോണി തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ്  രോഗബാധിതന്‍ കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ യാത്ര ചെയ്തത്.

മാർച്ച് 10ന്  ആലുവയില്‍ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി. മാർച്ച് 11ന് സംസ്ഥാനത്തെ മുതിർന്ന 2 കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും, വകുപ്പു സെക്രട്ടറിമാരെയും സന്ദർശിച്ച നേതാവ് നിയമസഭാ മന്ദിരത്തിലും, എംഎല്‍എ ഹോസ്റ്റലിലും എത്തിയിരുന്നു.  

മാര്‍ച്ച് 11ന് മറയൂർ ചെറുവാട് ആദിവാസി കുടിയില്‍ നടന്ന ഏകാധ്യാപക സമരത്തിലും പങ്കെടുത്തു. ഏകാധ്യാപകർ ഉൾപ്പെടെ നൂറിലധികം കുട്ടികളും യോഗത്തിലുണ്ടായിരുന്നു. ഇതിനിടെ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലും ഇടുക്കി ജില്ലാ ആശുപത്രിയിലും സന്ദര്‍ശിച്ചു. തൊടുപുഴയില്‍ നടന്ന വിവിധ പാര്‍ട്ടി പരിപാടികളില്‍ മര്‍ച്ച് 14ന് സംബന്ധിച്ചു. ചെറുതോണി മുസ്ലീം പള്ളിയില്‍   മാർച്ച് 13നും 20നു ഇയാള്‍ പോയിരുന്നു.

കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.  ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇയാൾ അടുത്തിടപഴകിയവരോട്  വീട്ടു നിരീക്ഷണത്തിലാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

രോഗം ആരില്‍നിന്നാണ് പകര്‍ന്നതെന്നതെന്ന് വ്യക്തമാകാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട് ഷോളയൂരില്‍ നടന്ന ഏകാധ്യാപകരുടെ സമ്മേളനത്തില്‍  പങ്കെടുത്തവരെപ്പറ്റിയും വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.

   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...