രാജ്യത്ത് വീണ്ടും കോവിഡ് മരണം: മരണം 17; ആകെ രോഗികള്‍ 649

delhi-covid
SHARE

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. രാജസ്ഥാനിലെ ഭില്‍വാരയില്‍ 73 വയസുകാരനാണ് ഒടുവില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ  17 ആയി.  രോഗബാധിതരുടെ എണ്ണം 649  ആണ്. ജമ്മു കശ്മീര്‍,  മഹാരാഷ്ട്ര, ഗുജ്റാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇന്നലെ മരണം ഉണ്ടായത്. 

രാജ്യത്ത് സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയ്ക്ക്  കൂടുതല്‍  ഡോക്ടര്‍മാരെ സജ്ജാക്കുന്നതിനായി  ഡല്‍ഹി എയിംസ് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും ചികില്‍സയിലും ഓണ്‍ലൈന്‍  പരിശീലനം ആരംഭിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...