നേരിടാന്‍ വാര്‍ റൂം തുറന്നു; എറണാകുളത്ത് രോഗമുക്തരായ 5 പേര്‍ ആശുപത്രി വിട്ടു

secretariat-
SHARE

കോവിഡിനെ ചെറുക്കാൻ  സെക്രട്ടേറിയറ്റില്‍ വാര്‍ റൂം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുടങ്ങും. കണ്‍ട്രോള്‍ റൂം  നമ്പര്‍ 0471 2302160. എറണാകുളത്ത് കോവിഡ് രോഗമുക്തരായ അഞ്ചുപേര്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ  രോഗബാധിതരായ മാതാപിതാക്കളും കുട്ടിയും രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുമാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. 

പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് കാരാകുറുശി സ്വദേശി ക്വാറന്‍റീനില്‍ പോകാതെ സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്  നാട്ടിലുടനീളം സഞ്ചരിച്ചത് ഇതിനിടെ ആശങ്ക ഉയര്‍ത്തി. ദുബായില്‍ നിന്ന് പതിമൂന്നിന് എത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായത് ഇരുപത്തിയൊന്നിന് ശേഷം മാത്രമാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് പ്രകാരം പള്ളികളിലും ആശുപത്രികളിലും വ്യാപാരസ്ഥാപനങ്ങളിലുമായി ഇരുനൂറിലധികം പേരുമായി സമ്പര്‍ക്കത്തിലായെന്നാണ് പ്രാഥമിക വിവരം. കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെ ഏഴുപേരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.

ഇതിനിടെ, സമ്പൂര്‍ണ അടച്ചിടല്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നിലപാടും നടപടിയും കടുപ്പിച്ച് പൊലീസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത അഞ്ഞൂറിലധികം പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. നാന്നൂറോളം പേരെ അറസ്റ്റ് ചെയ്തതിനൊപ്പം ഒട്ടേറെപ്പേരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. അതേസമയം അവശ്യവിഭാഗക്കാരോട് പോലും പൊലീസ് മോശമായി പെരുമാറുന്നൂവെന്ന പരാതിയും ഉയരുന്നുണ്ട്.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...