ക്വാറന്റീന്‍ ലംഘിച്ച് കൊല്ലം സബ്കലക്ടർ; 'മുങ്ങി' പൊങ്ങിയത് കാൺപൂരിൽ

kollam-subcollector
SHARE

സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിച്ച് സബ്കലക്ടറും. നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര മുങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ല. ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19–ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനം. 

വയനാട്ടില്‍ കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളും കോവിഡ് ബാധിതമായി. ജില്ല തിരിച്ചുള്ള കണക്കു ഇങ്ങനെ.

1. കാസര്‍കോടാണ് ഏറ്റവുമധികം രോഗികള്‍ 42 പേര്‍. ഇവിടെ നൂറുപേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

2.കണ്ണൂരിലാണ് രണ്ടാമത് ഏറ്റവുമധികം രോഗികളുള്ളത്. 24 പേര്‍. ഇവിടെ 80 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

3.എറണാകുളത്ത് 15 കോവിഡ് ബാധിതരുണ്ട്. 32 പേര്‍ ആശുപത്രികളിലും

4. രോഗികളുടെ എണ്ണം രണ്ടക്കത്തിലെത്തിയ മറ്റൊരു ജില്ല പത്തനംതിട്ടയാണ്.

10 രോഗബാധിതരുള്ള ഇവിടെ 114 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...