6 ടൂറിസ്റ്റുകൾക്കു കോവിഡ്; ആശങ്കയിൽ തമിഴ്നാട്

Tn-covid
SHARE

വിനോദസഞ്ചാരികളായി എത്തിയ വിദേശികള്‍ക്കു രോഗബാധ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് തമിഴ്നാട്. നാലു ഇന്തോനേഷ്യന്‍ സ്വദേശികളും രണ്ടു തായ്്വാന്‍കാരുമാണ്  വിവിധ മെഡിക്കല്‍ കോളജുകളില്‍ ചികില്‍സയിലുള്ളത്. ഇവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവരുടെ പട്ടിക തയാറാക്കി വീടുകളില്‍ നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ കന്യാകുമാരിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 44 കാരന്‍ മരിച്ചു.ലോക് ഡൗണ്‍ ലംഘിച്ചു പുറത്തിറങ്ങിയതിനു തമിഴ്നാട്ടില്‍ 1100 പേര്‍ക്കെതിരെ കേസെടുത്തു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...