പാലക്കാട് കോവിഡ് രോഗി പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്കരം; ഗുരുതരവീഴ്ച

palakkad-kovid
SHARE

പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് കാരാകുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരം. വിദേശത്തുനിന്ന് എത്തിയ ശേഷം രോഗി ക്വാറന്റീന്‍ പാലിക്കാതെ സർക്കാർ നിർദേശം അവഗണിച്ചു. ഒരാഴ്ചയോളം പള്ളിയിലും ആശുപത്രികളിലും വിവിധ സ്ഥാപനങ്ങളിലും സഞ്ചരിച്ച് ഗുരുതര വീഴ്ച വരുത്തി. 51 വയസുകാരനായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കലക്ടർ അറിയിച്ചു. ഏഴു ബന്ധുക്കള്‍ ക്വാറന്റീനിലാണ്.

ദുബായില്‍ നിന്ന്  മാര്‍ച്ച് 13ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയിൽ നമസ്കാരത്തിനും , ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകി . വലിയ സമ്പർക്കവലയത്തിന്റെ കണ്ണികൾ കണ്ടെത്താൻ ആരോഗ്യവിഭാഗം അന്വേഷണം തുടരുകയാണ്. 

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും,  ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുളള ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ കെ.എസ്.ആര്‍.ടി.സി തയാറാക്കി. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്.

 പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്. അതേസമയം ജില്ലയിൽ കോവിസ്‌ സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും മതൃകാപരമായി സർക്കാരിനെ വിവരം അറിയിച്ച് സ്വയം വീടിനുളളിൽ കഴിഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...