ഓണ്‍ലൈൻ മദ്യവില്‍പന ഉടനുണ്ടാകില്ല: എക്സൈസ് മന്ത്രി

tp-ramakrishnan-1
SHARE

ബവ്റിജസ് , കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍മദ്യവില്‍പന ഉടനുണ്ടാകില്ലെന്നു എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യം കിട്ടാത്തത് സാമൂഹ്യവിപത്താകുമോയെന്നു ആശങ്കയുണ്ടെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. തിരുവനന്തപുരം കാരക്കോണത്ത് തമിഴ്നാട്ടില്‍ നിന്നു സംസ്ഥാനത്ത് വില്‍പനയ്ക്കായി കൊണ്ടുവന്ന 11.8 ലീറ്റര്‍ മദ്യം എക്സൈസ് പിടികൂടി.

ബവ്റിജസ് ,കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ പൂട്ടിയതോടെയാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ചത്.  എന്നാല്‍ അബ്കാരിചട്ടമടക്കമുള്ള ഭേദഗതികള്‍ വേണ്ടതിനാലാണ്  ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പന പ്രായോഗികമല്ലെന്ന വിലയിരുത്തലിലേക്ക് എക്സൈസ് വകുപ്പ് എത്തിയത്

എന്നാല്‍ മദ്യം കിട്ടാത്തതിലുള്ള പ്രശ്നങ്ങള്‍ സാമൂഹ്യവിപത്തിലേക്ക് മാറുമോയെന്നുള്ള ആശങ്കയാണ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകടിപ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  പ്രതികരണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്നു സംസ്്ഥാനത്ത് വില്‍ക്കാന്‍ ശ്രമിച്ച 11.8 ലീറ്റര്‍ മദ്യം എക്സൈസ് പിടികൂടി. 48 കുപ്പികളിലായാണ് മദ്യം കൊണ്ടു വന്നത്. ബാറും ഔട്്ലെറ്റുകളും പൂട്ടിയതോടെ എക്സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...