ചരക്കുലോറിയുമായി പോയ മലയാളി ഡ്രൈവര്‍മാര്‍ ഗോവയില്‍ കുടുങ്ങി

goa-drivers
SHARE

ചരക്കുലോറിയുമായി പോയ മലയാളി ഡ്രൈവര്‍മാര്‍ ഗോവയില്‍ കുടുങ്ങി. കുടിവെള്ളംപോലും ലഭിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. അരിയടക്കം കയ്യില്‍ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും തീര്‍ന്നു. കര്‍ണാടകയിലേക്ക് കയറാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. 

സമ്പൂര്‍ണ അടച്ചിടല്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നിലപാടും നടപടിയും കടുപ്പിച്ച് പൊലീസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത മുന്നൂറിലേറെപ്പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. ഒട്ടേറെപ്പേരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. അതേസമയം അവശ്യവിഭാഗക്കാരോട് പോലും പൊലീസ് മോശമായി പെരുമാറുന്നൂവെന്ന പരാതിയും ഉയരുന്നുണ്ട്. .

തിരുവനന്തപുരത്ത് ഗവണ്‍മെന്റ് സര്‍വീസ് എന്ന നോട്ടീസും ഒട്ടിച്ചെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ കേസെടുത്തു. കെ.എസ്.എഫ്.ഐ ജീവനക്കാരന്‍ എന്ന സത്യവാങ്മൂലത്തിലെഴുതി കാറില്‍ വന്ന ഇദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ പഴം വാങ്ങാന്‍ പോയതാണെന്ന് മറുപടി. കാര്‍ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടും ഒട്ടേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇവയെല്ലാം ഏപ്രില്‍ 14 വരെ സ്റ്റേഷനില്‍ സൂക്ഷിക്കും.

കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും കലക്ടറുടെയും എസ്.പിമാരുടെയും നേതൃത്വത്തില്‍ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ പരിശോധിച്ച്  അമിതലാഭം തടയാനുള്ള നടപടികള്‍ തുടങ്ങി.

അതേസമയം അനാവശ്യയാത്രക്കാരെ പിടികൂടുമ്പോള്‍ ആവേശം കൂടിപ്പോകുന്ന പൊലീസ് അവശ്യവിഭാഗക്കാരോടും മോശമായി പെരുമാറുന്നുണ്ട്. പച്ചക്കറി മാര്‍ക്കറ്റിലെ പരിശോധനക്കിടെ കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്കും മര്‍ദനമേറ്റു. ശ്രീകാര്യത്ത് ഡോക്ടറായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടാക്കിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും പരാതി ഉയര്‍ന്നു 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...