ലോക്ഡൗൺ ഫലപ്രദം; വെറുതെ പുറത്തിറങ്ങല്‍ കുറഞ്ഞു; 2234 അറസ്റ്റ്

lockdown3rdday3
SHARE

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്ഡൗണ്‍ വിലക്ക് ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2234 പേര്‍ അറസ്റ്റില്‍,  2098 കേസുകള്‍, 1447 വാഹനങ്ങള്‍ പിടിച്ചെടുത്തു, മൂന്ന് ദിവസംകൊണ്ട് 5710 കേസുകള്‍. കൂടുതല്‍ നിയമലംഘനങ്ങള്‍ ആലപ്പുഴ, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍. 

സമ്പൂര്‍ണ അടച്ചിടല്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നിലപാടും നടപടിയും കടുപ്പിച്ച് പൊലീസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത അഞ്ഞൂറിലധികംപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. നാന്നൂറോളം പേരെ അറസ്റ്റ് ചെയ്തതിനൊപ്പം ഒട്ടേറെപ്പേരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. അതേസമയം അവശ്യവിഭാഗക്കാരോട് പോലും പൊലീസ് മോശമായി പെരുമാറുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. 

മൂന്നാം ദിനത്തില്‍ പൊലീസിന്റെ രൂപവും ഭാവവും മാറി. റോഡുകളില്‍ ബാരിക്കേഡ് വച്ചു. ലാത്തിയുടെ അകമ്പടിയോടെയായി പരിശോധന. ഉപദേശം കേള്‍ക്കാത്തവരോടുള്ള ഭാഷ കടുപ്പിച്ചു. അവശ്യവിഭാഗമാണങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, അല്ലങ്കില്‍ വ്യക്തമായ കാരണമുള്ള സത്യവാങ്മൂലം. ഇതു രണ്ടുമില്ലാത്ത വാഹനങ്ങളെല്ലാം തടഞ്ഞു. ഇതോടെ കാഴ്ചകാണാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞു.

തിരുവനന്തപുരത്ത് ഗവണ്‍മെന്റ് സര്‍വീസ് എന്ന നോട്ടീസും ഒട്ടിച്ചെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ കേസെടുത്തു. കെ.എസ്.എഫ്.ഐ ജീവനക്കാരന്‍ എന്ന സത്യവാങ്മൂലത്തിലെഴുതി കാറില്‍ വന്ന ഇദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ പഴം വാങ്ങാന്‍ പോയതാണെന്ന് മറുപടി. കാര്‍ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടും ഒട്ടേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇവയെല്ലാം ഏപ്രില്‍ 14 വരെ സ്റ്റേഷനില്‍ സൂക്ഷിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...