മരുന്നും ഭക്ഷണവുമില്ല; നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ; ലോക്ഡൗണിൽ കുരുങ്ങി കുടുംബം

lock-down-family
SHARE

ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍  വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അര്‍ഹരായവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. അതില്‍ വീഴ്ചയുണ്ടാകുന്നു എന്ന് മനോരമ ന്യൂസിന്‍റെ അന്വേഷണത്തില്‍ ബോധ്യമായി. മരുന്നിനും ഭക്ഷണത്തിനു വഴിയില്ലെന്ന് കോട്ടയത്തെ ഒരു കുടുംബം ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മനോരമ ന്യൂസ് സംഘം അവര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചുനല്‍കി. ഇത് ഒരു താല്‍കാലിക ആശ്വാസം മാത്രമാണ്. സ്ഥിരമായി അവരുടെ ദുരിതം പരിഹാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വാർത്ത പുറത്തുവന്നതോടെ സഹായവുമായി കൂടുതൽ പേർ രംഗത്തെത്തി. പൊലീസും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ദുരവസ്ഥ ഇന്നലെ ഉച്ചയോടെ അറിയിച്ചിട്ടും നടപടിയെടുക്കുന്നത് ഇപ്പോഴാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...