കോവിഡ് ബാധിച്ച് കശ്മിരീൽ മരണം; മഹാരാഷ്ട്രയിൽ 122 രോഗബാധിതർ

kashmir-covid-death
ANI Twitter
SHARE

രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 14 ആയി. കശ്മീരിലാണ് ഏറ്റവും ഒടുവിൽ രോഗി മരിച്ചത്. ശ്രീനഗര്‍ ഹൈദര്‍പോളില്‍ അറുപത്തഞ്ചുകാരനാണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരി ഇന്നലെ മരിച്ചു. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 612 ആയി.  593പേര്‍ ചികില്‍സയിലുണ്ട്. 42പേര്‍ രോഗമുക്തരായി. മുംബൈയിലെ ചേരികളില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...