പൊതുപ്രവര്‍ത്തകന് കോവിഡ്; നിയമസഭയിലുമെത്തി; രോഗം എങ്ങനെ വന്നു..?

covid-idukki
SHARE

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് പൊതുപ്രവർത്തകന്. ചെറുത്തോണിക്കാരനാണ് വ്യക്തി. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ നിരവധി ജില്ലകളിലൂടെ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗം എങ്ങനെയാണ് വന്നതെന്ന് ഇപ്പോഴും വ്യക്തതയില്ല. പാലക്കാട് അട്ടപ്പാടി, തിരുവനന്തപുരം, മാവേലിക്കര, പെരുമ്പാവൂർ, മൂന്നാർ, മറയൂർ എന്നിവടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. പ്രൈമറി കോൺടാക്ടുള്ള നിരവധിപ്പേരാണ്.

 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രൈമറികോണ്ടാക്ട് രോഗിക്കില്ല. മൂന്നാറിലെ ടാറ്റാ ഹോസ്പിറ്റലിലും ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലും സന്ദർശനം നടത്തി. നിയമസഭയിലും സാന്നിധ്യം. നിരവധി രാഷ്ട്രീയപ്രമുഖരുമായി സമ്പർക്കം പുലർത്തി. ഏതൊക്കെ രാഷ്ട്രീയപ്രമുഖരും മന്ത്രിമാരും എംഎൽഎമാരുമായി സമ്പർക്കമുണ്ടായി എന്ന് പരിശോധിക്കും. വിഡിയോ സ്റ്റോറി കാണാം

19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകകരിച്ചതോടെ, സംസ്ഥാനത്ത് രോഗം ബാധിച്ച് ചികില്‍സയിലുളളവരുടെ എണ്ണം 126 ആയി. കണ്ണൂരില്‍ 9 പേര്‍, കാസര്‍കോടും മലപ്പുറത്തും 3 വീതം, തൃശൂരില്‍ 2 പേര്‍ എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. 

വയനാട്ടിലും  ഇന്ന് ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ശ്രീചിത്രയിലെ ഡോക്ടര്‍ ആശുപത്രി വിട്ടു, സമ്പര്‍ക്കം പുലര്‍ത്തിയവരും നെഗറ്റീവ് ആയി. 

> കമ്യൂണിറ്റി കിച്ചന്‍ തുടങ്ങുന്നു

പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി, ഭക്ഷണവിതരണം ഉടന്‍

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടവഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും

ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

> അതിഥിത്തൊഴിലാളികള്‍ക്ക് സംരക്ഷണം

താമസിക്കുന്നിടത്തുനിന്ന് ഇറക്കിവിടുന്നത് തടയും 

അടിയന്തര പരിഹാരമുണ്ടാകണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

> കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടവഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും

കമ്യൂണിറ്റി കിച്ചന്‍ തുടങ്ങുന്നു, ഭക്ഷണവിതരണം ഉടന്‍

സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

> പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേന

22–40 വയസിനിടയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്ട്രേഷന്‍ നടത്താം

സര്‍ക്കാരിന്റെ വിവിധ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസേന വഴി

2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധ സേന രംഗത്തിറങ്ങും

>  വിലക്കയറ്റം കര്‍ശനമായി നേരിടും

അവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നത് തടയും, കര്‍ക്കശ നടപടിയെടുക്കും

അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കളെത്തിക്കാന്‍ ഉന്നതതലസംഘം

മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയില്‍

>  ലോക്ഡൗണ്‍ ഫലപ്രദം

അനാവശ്യമായി ഇറങ്ങിനടക്കുന്നത് കുറയുന്നു: മുഖ്യമന്ത്രി

ചിലയിടങ്ങളില്‍ പൊലീസ് അതിരുവിടുന്നു, ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു

> ബേക്കറികളും തുറക്കും

തുറന്നുപ്രവര‍്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ബേക്കറികളും ഉള്‍പ്പെടും

കടകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ തന്നെ

വെയര്‍ഹൗസുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...