ഡൽഹിയിൽ ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

delhi-police-checking
SHARE

ഡൽഹിയിൽ ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മോജ്പൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ് രോഗബാധ കണ്ടെതത്തിയത്. ഇൗമാസം 12നും 18നും ഇടയില്‍ ക്ലിനിക്കില്‍ എത്തിയവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശം നൽകി. 

ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 615 ആയി.  ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തഞ്ചുകാരിയുടെ മരണത്തോടെ വൈറസ് ബാധിച്ച് മരിച്ചവര്‍ 12 ആയി. . സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...