ലോകത്തെ ആശങ്കയിലാക്കി പടരുന്ന കോവിഡ്; മരണം 22,020; രാജ്യത്ത് 649 പേര്‍ക്ക്

covid-spreading
SHARE

രാജ്യത്ത്  649  പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 42 പേര്‍ക്ക് രോഗം; 4 മരണം. ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ആരോഗ്യമന്ത്രാലയം. ഡോക്ടര്‍മാര്‍ക്ക് ഒാണ്‍ലൈനിലൂടെ ഡല്‍ഹി എയിംസ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കും. 

ലോകത്തെ ആശങ്കയിലാക്കി പടരുന്ന കോവിഡ് ബാധയില്‍ മരിച്ചവരുടെ എണ്ണം  ഇരുപത്തിരണ്ടായിരം പിന്നിട്ടു.  22,020 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ മരിച്ചത്. 7503 പേര്‍ മരിച്ച  ഇറ്റലിയിലാണ് ഏറ്റവും അധികം മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ 683 പേരാണ് ഇറ്റലിയില്‍ മരിച്ചത്. രോഗവ്യാപനം അതിവേഗം നീങ്ങുന്ന സ്പെയിനാണ് മരണനിരക്കില്‍ രണ്ടാമത്. 

4,089 പേരാണ് മരിച്ചത്. ഇന്ന് മാത്രം മരിച്ചത് 442 പേ‍ര്‍. അമേരിക്കയെയും കോവിഡ് വരിഞ്ഞുമുറുക്കുകയാണ്. മരണസംഖ്യ 1,036 ആയി. ഇന്ന് 157 പേര്‍ മരിച്ച ഇറാനില്‍ മരണസംഖ്യ 2,234 ആയി. ലോകത്താകെ രോഗബാധിതരുടെ എണ്ണം 4,86,898 ആയി.            

MORE IN BREAKING NEWS
SHOW MORE
Loading...
Loading...