മരണം 21,000 കടന്നു; യുഎസിൽ സ്ഥിതി ഗുരുതരം; സൈന്യം രംഗത്ത്

SPAIN-HEALTH-VIRUS
SHARE

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19ന്‍റെ ശ്രദ്ധാകേന്ദ്രമായി അമേരിക്ക മാറുന്നു. ഇന്നലെ പതിനായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്ന് പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതുവരെ 935പേര്‍ മരിച്ചു. താല്‍കാലി ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. 

ലോകമാകെ കോവിഡ് മൂലമുളള മരണം 21,000 കടന്നു. 21,911 പേരാണ് കോവിഡ് മൂലം ഇതുവരെ മരിച്ചത്.  ഇറ്റലിയിലാണ് ഏറ്റവും അധികം മരണം 7503. കഴിഞ്ഞ 24 മണിക്കൂറില്‍ 683 പേരാണ് ഇറ്റലിയില്‍ മരിച്ചത്. രോഗവ്യാപനം അതിവേഗം നീങ്ങുന്ന സ്പെയിനിലാണ് മരണനിരക്കില്‍ രണ്ടാമത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...