സന്നദ്ധസേന രൂപീകരിക്കുന്നു; അതിഥി തൊഴിലാളികളെ ഇറക്കിവിടില്ല; ഇന്നറിയാന്‍

voluntary-service
SHARE

19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകകരിച്ചതോടെ, സംസ്ഥാനത്ത് രോഗം ബാധിച്ച് ചികില്‍സയിലുളളവരുടെ എണ്ണം 126 ആയി. കണ്ണൂരില്‍ 9 പേര്‍, കാസര്‍കോടും മലപ്പുറത്തും 3 വീതം, തൃശൂരില്‍ 2 പേര്‍ എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. 

വയനാട്ടിലും ഇടുക്കിയിലും ഇന്ന് ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ശ്രീചിത്രയിലെ ഡോക്ടര്‍ ആശുപത്രി വിട്ടു, സമ്പര്‍ക്കം പുലര്‍ത്തിയവരും നെഗറ്റീവ് ആയി. 

> കമ്യൂണിറ്റി കിച്ചന്‍ തുടങ്ങുന്നു

പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി, ഭക്ഷണവിതരണം ഉടന്‍

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടവഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും

ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

> അതിഥിത്തൊഴിലാളികള്‍ക്ക് സംരക്ഷണം

താമസിക്കുന്നിടത്തുനിന്ന് ഇറക്കിവിടുന്നത് തടയും 

അടിയന്തര പരിഹാരമുണ്ടാകണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

> കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടവഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും

കമ്യൂണിറ്റി കിച്ചന്‍ തുടങ്ങുന്നു, ഭക്ഷണവിതരണം ഉടന്‍

സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

> പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേന

22–40 വയസിനിടയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്ട്രേഷന്‍ നടത്താം

സര്‍ക്കാരിന്റെ വിവിധ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസേന വഴി

2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധ സേന രംഗത്തിറങ്ങും

>  വിലക്കയറ്റം കര്‍ശനമായി നേരിടും

അവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നത് തടയും, കര്‍ക്കശ നടപടിയെടുക്കും

അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കളെത്തിക്കാന്‍ ഉന്നതതലസംഘം

മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയില്‍

>  ലോക്ഡൗണ്‍ ഫലപ്രദം

അനാവശ്യമായി ഇറങ്ങിനടക്കുന്നത് കുറയുന്നു: മുഖ്യമന്ത്രി

ചിലയിടങ്ങളില്‍ പൊലീസ് അതിരുവിടുന്നു, ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു

> ബേക്കറികളും തുറക്കും

തുറന്നുപ്രവര‍്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ബേക്കറികളും ഉള്‍പ്പെടും

കടകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ തന്നെ

വെയര്‍ഹൗസുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...