സംസ്ഥാനത്ത് 19 പേർക്കുകൂടി കോവിഡ്; കേന്ദ്രപാക്കേജ് സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി

cm-26-03-20
SHARE

സംസ്ഥാനത്ത് 19പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 9 പേര്‍, കാസര്‍കോട് 3, മലപ്പുറം 3, തൃശൂര്‍ 2, ഇടുക്കി 1, വയനാട് 1. ആകെ രോഗബാധിതര്‍ 138, ചികില്‍സയിലുള്ളവര്‍ 126. കേന്ദ്രത്തിന്റെ കോവിഡ് സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി. ശ്രീചിത്രയിലെ ഡോക്ടര്‍ ആശുപത്രി വിട്ടു, സമ്പര്‍ക്കം പുലര്‍ത്തിയവരും നെഗറ്റീവ്.

പഞ്ചായത്തുകളിലും നഗരസഭകളിലും സൗകര്യങ്ങള്‍ ഒരുക്കി, ഭക്ഷണവിതരണം ഉടന്‍. കമ്യൂണിറ്റി കിച്ചന്‍ തയാറായി. കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍കട വഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതലെന്നും മുഖ്യമന്ത്രി.

പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേനയെ ക്ഷണിച്ചു. 2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധ സേന രംഗത്തിറങ്ങും. 941 പഞ്ചായത്തുകളില്‍ 200 വീതം, മുന്‍സിപ്പാലിറ്റികളില്‍ 500 വീതം. 22–40 വയസിനിടയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്ട്രേഷന്‍ നടത്താം പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, യാത്രാച്ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും. അവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നത് തടയും, കര്‍ക്കശ നടപടിയെടുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കളെത്തിക്കാന്‍ ഉന്നതതലസംഘത്തെ ചുമതലപ്പെടുത്തും. 

മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയില്‍. അതിഥിത്തൊഴിലാളികള്‍ക്ക് സംരക്ഷണം. താമസിക്കുന്നിടത്തുനിന്ന് ഇറക്കിവിടുന്നത് തടയും. അടിയന്തര പരിഹാരമുണ്ടാകണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ലോക്ഡൗണ്‍ ഫലപ്രദം. അനാവശ്യമായി ഇറങ്ങിനടക്കുന്നത് കുറയുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിലയിടങ്ങളില്‍ പൊലീസ് അതിരുവിടുന്നു, ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.

4 ശതമാനത്തിനുള്ള സ്വര്‍ണവായ്പ തിരിച്ചടവ് കാലാവധി നീട്ടുന്നത് സ്വഗതാര്‍ഹം. മാര്‍ച്ച് 31ല്‍ നിന്ന് ജൂണിലേക്കാണ് കാലാവധി നീട്ടുന്നത്. തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളില്‍ ബേക്കറികളും ഉള്‍പ്പെടും. വെയര്‍ഹൗസുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. കടകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ തന്നെയാണ്. ബവ്കോയും ബാറുകളും പൂട്ടിയതിനെത്തുടർന്ന് വ്യാജവാറ്റ് ആരംഭിച്ചിട്ടുണ്ട്. വ്യാജവാറ്റ് തടയുന്നതില്‍ എക്സൈസ് ജാഗ്രത പാലിക്കണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...