കോവിഡ്: മരണം 20000 കടന്നു; ഒരു മണിക്കൂറിനിടെ ആയിരത്തിലേറെ മരണം

SPAIN-HEALTH-VIRUS
SHARE

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,494 ആയി. ഒരു മണിക്കൂറിനിടെ ആയിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍  ആകെ മരണം 7503 ആയി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 643 പേര്‍. കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലാണ്, 143 പേര്‍.  സാമൂഹ്യവ്യാപനം ശക്തമായ രാജ്യത്ത് ഇതേവരെ 2,077 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.  നാലുലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധയുള്ളത്. ബ്രിട്ടണിലെ കിരീടാവകാശി ചാള്‍സ് രാജകുമാരന് കോവിഡ് 19   രോഗബാധ സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ചാള്‍സും പത്നി കാമിലയും സ്കോട്‍ലന്‍‍‍ഡിലെ ബാല്‍മൊറാലിലൊണ് ഇപ്പോഴുള്ളത് . കാമിലയ്ക്ക് രോഗമില്ല.

ഗൾഫ് മേഖലയിൽ മരണം ഏഴ്

ഗൾഫ് മേഖലയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. സൗദിയിൽ നാൽപ്പത്താറുകാരൻ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഇരുന്നൂറ്റിതൊണ്ണൂറ്റൊന്നു പേർക്കാണ് ഗൾഫിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സൗദിയിൽ മക്കയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തതെന്നു സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 133 പേർക്കാണ് ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിൽ 83 പേർ റിയാദിലും 10 പേർ ജിദ്ദയിലും ആറു പേർ ദമാമിലുമാണ് ചികിൽസയിലുള്ളത്. രാജ്യത്തെ 900 രോഗബാധിതരിൽ 29 പേർ രോഗമുക്തി നേടി.  യുഎഇയിൽ 85 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 333 ആയി. 53 പേർ സുഖം പ്രാപിച്ചു. 

ഒമാനിൽ പുതിയതായി 15 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു വിദേശികളുൾപ്പെടെ ആകെ 99 രോഗികളിൽ 17 പേർ രോഗമുക്തി നേടി. ബഹ്റൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 190 ആയി. 226 പേരാണ് ചികിൽസയിലുള്ളത്. കുവൈത്തിൽ രോഗം സ്ഥിരീകരിച്ച 195 പേരിൽ 43 പേർ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ പതിനൊരായിരത്തിലധികം പേർക്കാണ് രോഗപരിശോധന നടത്തിയത്. 526 കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതിൽ 41 പേരുടെ രോഗം മാറിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...