പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നിയമം; വിലക്കുകള്‍ ലംഘിച്ചാൽ 2 വര്‍ഷം തടവും പിഴയും

PTI25-03-2020_000067A
SHARE

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നിയമനിര്‍മാണവുമായി സര്‍ക്കാര്‍. പകര്‍ച്ചവ്യാധി സാഹചര്യം  നേരിടുന്നതിന് സർക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമം. വ്യവസ്ഥകൾ ലംഘിച്ചാൽ രണ്ടു വർഷം വരെ തടവും 10,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. 

1897ലെ തിരുവിതാംകൂര്‍ കൊച്ചി എപ്പിഡമിക് ആക്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പകര്‍ച്ചവ്യാധി സാഹചര്യം നേരിടാന്‍ ഇത് പര്യാപ്തമല്ലാത്തതിനാലാണ് പുതിയ നിര്‍മ്മാണം. ഇതോടെ പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാരിന് അടച്ചിടാം. പൊതുഗതാഗതസംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം.പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. 

സര്‍‌ക്കാര്‍ ഒാഫീസുകളുടേയും വിദ്യാഭ്യാ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കാം. അവശ്യസര്‍വീസുകളുടെ സമയം ക്രമീകരിക്കാം. ഓരോ സമയത്തെയും ആവശ്യത്തിന് അനുസരിച്ചുള്ള നിയന്തണങ്ങൾ ഉൾപ്പെടുത്തി സർക്കാരിനു വിജ്ഞാപനം ഇറക്കാം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് നിയമം നിഷ്കര്‍ഷിക്കുന്ന ശിക്ഷ

നിയമസഭ സമ്മേളനം ഇല്ലാത്തതിനാലാണ് ഒാര്‍ഡിനന്‍സായി ഇറക്കുന്നത്. മന്ത്രിസഭ പാസാക്കിയ ഒാര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി കൈമാറി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...