സ്വര്‍ണ കള്ളക്കടത്ത് ആരോപണങ്ങള്‍ തെറ്റ്: കാസര്‍കോട്ടെ കോവിഡ് ബാധിതന്‍

kasargod-native1
SHARE

തനിക്കെതിരെ ഉയര്‍ന്ന സ്വര്‍ണ കള്ളക്കടത്ത് ആരോപണങ്ങള്‍ അസംബന്ധമെന്ന് കാസര്‍കോടെ കോവിഡ് ബാധിതന്‍. അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.  മംഗലാപുരത്ത് പോകുകയോ രക്തപരിശോധന നടത്തുകയോ ചെയ്തിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പിടിച്ചുവച്ചെുവെന്നും കോവിഡ് ബാധിതന്‍ പറഞ്ഞു.  വിഡിയോ കാണാം. 

ആറ് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കാസര്‍കോട് കനത്ത ജാഗ്രത തുടരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു.  ഇതിനിടെ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുപരിപാടികളിലും ചടങ്ങിലും സംബന്ധിച്ചതിനാണ് കേസ്. രോഗി   കണ്ണൂരിലുമെത്തിയെന്ന വിവരവും പുറത്തുവന്നു.  ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ  20പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...