'വട്ടുപിടിച്ച നയം'; ഇന്ധനവിലയിൽ കേന്ദ്രത്തെ വിമർശിച്ച് തോമസ് ഐസക്

thomas-14
SHARE

കേന്ദ്രസർക്കാരിന്റേത് വട്ടുപിടിച്ച നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്രൂഡോയില്‍ വിലക്കുറവ് ഉപയോഗിക്കാതെ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുയാണ് കേന്ദ്രം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള അവസരം കേന്ദ്രസർക്കാർ നഷ്ടമാക്കി. സാമ്പത്തിക വളർച്ചാ നിരക്ക് നാല് ശതമാനത്തിലേക്ക് താഴ്ന്നിട്ടും ഉത്തേജക പാക്കേജിന് ശ്രമിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞിട്ടും പെട്രോളിനും ഡീസലിനും വിലകൂട്ടിയ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...