സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് 19; രണ്ടും തിരുവനന്തപുരത്ത്

CM-Pinarayi-covid-845-1303
SHARE

സംസ്്ഥാനത്ത്  മൂന്ന്്   പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ പൗരനും യു.കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ  തിരുവനന്തപുരം സ്വദേശികള്‍ക്കുമാണ് രോഗം  സ്ഥികരിച്ചത്. ഇതോടെ കോവിഡ് സ്ഥരീകരിച്ചവവരുടെ എണ്ണം 22 ആയി. കോവിഡ് പോസ്റ്റിറ്റീവായ വെള്ളനാട് സ്വദേശിയെ സാമ്പിള്‍ പരിശോധനക്ക് ശേഷം ഓട്ടോയില്‍ മടക്കിയയച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗ കോവിഡ് രോഗവും ചര്‍ച്ച ചെയ്യും. 

കേരളത്തിെത്തിയ ഇറ്റലിക്കാരനും  യു.കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും  കോവിഡ് സ്ഥീതീകരിച്ചതോടെ ആശങ്ക കൂടുകയാണ്. വര്‍ക്കലിയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് സാമ്പിള്‍ എടുത്തത്. യു.കെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി വീട്ടില്‍ നീരീക്ഷണത്തിലിരിക്കെയാണ് രോഗം സ്ഥിരീകിരിച്ചത്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

ഇന്ന് മൂന്നാമത് സ്ഥിരീകരിച്ച വെള്ളനാട് സ്വദേശിയുടെ ഫലം ഇന്നലെ പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.ടൂറിസം മേഖലയായ വര്‍ക്കലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ട്രെയിനുകളില്‍ ഉള്‍പ്പെട അനൗണ്‍സെന്‍് നടത്തും 

5469 പേരാണ്് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോള്‍ നിരീക്ഷണത്തിലൂള്ളത് . കോവിഡ് ബാധിതരില്‍ ഏറ്റവും ആശങ്കയുണ്ടായിരുന്നത് കോട്ടയത്തെ പ്രായമായ ദമ്പതിമാരുടെ കാര്യത്തിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട അവര്‍ ഭക്ഷണം കഴിച്ചു തുടങ്ങി.

കോട്ടയം , എറണാകുളം, പത്തനംതിട്ട, തൃശൂര്‍ , കണ്ണൂര്‍ എന്നിവടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികില്‍സയിലുളളവരുടെ  നില മെച്ചപ്പെട്ടു. ഇന്ന് രോഗം സ്ഥീരീകരിച്ച വെള്ളനാട് സ്വദേശിയായ യുവാവ് രോഗലക്ഷണങ്ങളോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു.

എന്നാല്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്ന ഇറ്റലിയില്‍ നിന്നെത്തിയ ആളായിട്ടും സാമ്പിളെടുത്ത ശേഷം ഒാട്ടോയില്‍ മടക്കിയയച്ചു. ഇത് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പറ്റിയ വീഴ്ചയെന്നാണ് ആക്ഷേപം. ഒാട്ടോയിലാണ് മടങ്ങിയതെന്നും ആംബുലന്‍സ് ലഭിച്ചില്ലെന്നും യുവാവ് സ്ഥിരീകരിച്ചു.

വിമാനാത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കാനും വിദേശത്ത് നിന്നെത്തിയവരെ കണ്ടെത്തി പരിശോധന നടത്താനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  കേരളത്തിലെ ആകെ കോവിഡ് ബാധിതരില്‍  വുഹാനില്‍ നിന്നെത്തിയ മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി 19 പേര്‍ ചികില്‍സയിലാണ് 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...