കോവിഡ് ജാഗ്രത ലംഘിച്ച് സിഐടിയു യോഗം; നിർത്തിവയ്ക്കാൻ കലക്ടറുടെ നിർദേശം

citu-covid
SHARE

സര്‍ക്കാര്‍ നല്‍കിയ കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സിഐടിയു. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിച്ച് തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ സിഐടിയു യോഗം സംഘടിപ്പിച്ചു. നൂറ്റിയന്‍പതുപേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് സിഐടിയു ജില്ലാസെക്രട്ടറിയുടെ നിലപാട്. യോഗസ്ഥലത്ത് ആരോഗ്യവിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാസെക്രട്ടറി യു.പി.ജോസഫ് പറഞ്ഞു. സംഭവം വാർത്തയായതിനെത്തുടർന്ന് സിഐടിയു യോഗം നിര്‍ത്താന്‍ കലക്ടർ നിർദേശം നൽകി. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍. മുഖ്യമന്ത്രി കൂടി ഇടപെട്ടതോടെ സിഐടിയു യോഗം നിര്‍ത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...