കോവി‍ഡ് ഭീതി: ഓഹരി വിപണിയിൽ വൻ ഇടിവ്; റെക്കോർഡ് ഭേദിച്ച് സ്വർണവില

sensex-gold-2
SHARE

കോവി‍ഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണിയും രൂപയും. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 1400 പോയിന്‍റ് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡിമാന്‍റ് വര്‍ധിച്ചതോടെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

കോവിഡ് ഭീതി ലോകമെമ്പാടും പടരുമ്പോള്‍ ആഗോള ഓഹരി വിപണികളിലുളള ഇടിവ് തുടരുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണികളിലുണ്ടായ നഷ്ടം ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും തിരിച്ചടിയായി.വ്യാപാരത്തിന്‍രെ തുടക്കത്തില്‍ സെന്‍സെക്സ് 1400 പോയിന്‍ര് താഴ്ന്നു. ആദ്യത്തെ ഒരു മിനിറ്റുളളില്‍ നിക്ഷേപകരുടെ നഷ്ടം 4 ലക്ഷം കോടിയാണ്. രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പടുത്തി.ഒരു ഡോളറിന്‍റെ മൂല്യം 74.02 രൂപയായി. 2018 ഒക്ടോബറിന് ശേഷം രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 

കോവി‍ഡ് മൂലം ഉപഭോഗം കുറഞ്ഞതോടെ അസംസ്കൃത എണ്ണ വില കുത്തനെ താഴ്ന്നു.ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 49 ഡോളറായി. അതേ സമയം സുരക്ഷിത നിക്ഷപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുകയാണ്. ഇതോടെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുകയാണ്.ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയായി. പവന് 400 രൂപ ഉയര്‍ന്ന് 32,320 രൂപയാണ് ഇന്നത്തെ നിരക്ക്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...