
രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ജോയിന്റ ആര്.ടി.ഒ ആയി സ്ഥാനക്കയറ്റം നല്കുമ്പോള് ഒരു സീനിയര്‍ സൂപ്രണ്ടിന് ജോയിന്റ് ആര്.ടി ഒ ആകാമെന്നാണ് സ്പെഷല്‍ റൂള്‍. ഇത് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ജനുവരി 27നും 28നും സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചന പണിമുടക്ക് നടത്തിയത്.
എന്നാല്‍ നോട്ടീസ് കിട്ടിയപ്പോള്‍ തന്നെ സംഘടന നേതാക്കളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിച്ചെന്നും ഇത് മറികടന്നാണ് പണിമുടക്കിയതെന്നുമാണ് ഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാലിന്റ നിലപാട്. മാത്രമല്ല, ജീവനക്കാരില്ലാത്തത് കാരണം മോട്ടോര്‍വാഹനവകുപ്പിലെ സേവനങ്ങള്‍ രണ്ടുദിവസം തടസപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ പണിമുടക്ക് ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കി ശമ്പളം വെട്ടിക്കുറയ്ക്കുന്നുവെന്നാണ് അറിയിപ്പ്. എന്നാല്‍ ഗതാഗത സെക്രട്ടറിയുടെ വാദം തെറ്റാണന്ന് ജീവനക്കാര്‍ പറയുന്നു.
സാങ്കേതിക വിഭാഗം ജീവനക്കാര്‍ 2018 ല്‍ സമാനമായ രീതിയില്‍ പണിമുടക്കിയിട്ട് ഒരു നടപടിയും എടുത്തില്ലന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ അറിയാതെ ഗതാഗത സെക്രട്ടറി ഏകപക്ഷീയമായി ഇറക്കിയ ഉത്തരവാണിതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.