നിര്‍ഭയക്കേസില്‍ വധശിക്ഷ വീണ്ടും വൈകും; സാധ്യതകൾ ഇങ്ങനെ

nirbhaya-case-accused
SHARE

നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികളിലൊരാളായ പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ഹര്‍ജി. പവന്‍ ഗുപ്തയൊഴികെ മറ്റു മൂന്ന് പ്രതികളും വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് പട്യാല ഹൗസ് കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചത്. 

പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചതോടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കാന്‍ കഴിയില്ല. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയാലും പവന്‍ ഗുപ്തയ്ക്ക് രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കാം. നാലു പ്രതികളെയും ഒന്നിച്ചേ തൂക്കിലേറ്റാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് ശേഷം മാത്രമേ വധ ശിക്ഷ നടപ്പാക്കാന്‍ പുതിയ മരണ വാറന്‍റ് പുറത്തിറക്കാന്‍ കഴിയൂ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...