'അമിത് ഷാ രാജിവയ്ക്കണമെന്നതില്‍ യോജിപ്പില്ല'; ഉച്ചവിരുന്നിന് ശേഷം മമത

24th-meeting-of-the-Eastern
SHARE

അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് യോജിക്കാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹി കലാപം അസ്വസ്ഥപ്പെടുത്തുന്നതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണ് വേണ്ടത്. രാഷ്ട്രീയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മമത ബാനര്‍ജി അമിത് ഷായുടെ രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു. 

ഭുവനേശ്വറില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മമത മാധ്യമങ്ങളെ കണ്ടത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക് അമിത് ഷായ്ക്കും മമത ബാനര്‍ജിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉച്ചവിരുന്ന് നല്‍കിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...