കേരളത്തെയാകെ കരയിപ്പിച്ച് ദേവനന്ദ മടങ്ങി; ഇനി ഉള്ളിലെ വിങ്ങുന്ന ഓര്‍മ

Special_new845
SHARE

കണ്ണീരോര്‍മയായി ദേവനന്ദ. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. 

ആറ്റില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ  കണ്ടെത്തല്‍. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. പിഞ്ചുമകൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ വിദേശത്ത് നിന്ന് രാവിലെ നാട്ടിലെത്തിയ അച്ഛൻ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ  ഇന്നലെ രാവിലെ പത്തരയോടെയാണ് കാണാതായത്.  അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷം തുണി അലക്കാൻ പോയ സമയത്താണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ദേവനന്ദ മരിച്ചതായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ  പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.  ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി.  ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല.  

കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നാണ് നിഗമനം.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസം പൊലീസിന് കൈമാറും. കുട്ടിയുടെ ആന്തരികാവയങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വീട്ടിലും സ്കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...