കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാം; അനുമതി നല്‍കി ഡൽഹി സർക്കാർ

kanhaiya-kumar-1
SHARE

കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.  സമരത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്.

ജെ.എൻ.യു സമരവുമായി ബന്ധപ്പെട്ട് 2016ൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷൻ കനയ്യ കുമാർ അടക്കമുള്ളവരാണ് പ്രതികൾ. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്‌ക്കലും ഉൾപ്പെടെയുള്ള എട്ടു കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഡൽഹി സർക്കാർ തടഞ്ഞിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...