മോഹന്‍ലാലിന്റെ ‘മരയ്ക്കാർ’ റിലീസിങ് തടയണം; ഹൈക്കോടതിയിൽ ഹർജി

marakkar-movie-2
SHARE

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുഫീദ അറാഫത്ത് മരയ്ക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ കുഞ്ഞാലി മരയ്ക്കാരെയും പിന്മുറക്കാരെയും അപമാനിക്കുന്നത് ആണെന്നാണ് ഹർജിക്കാരിയുടെ ആരോപണം. ചിത്രം പുറത്തിറങ്ങിയാൽ മതവികാരം വ്രണപ്പെടും എന്നും ഹർജിയിൽ പറയുന്നു. മാര്‍ച്ച് 26നാണ് റിലീസ്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...