അട്ടിമറിസാധ്യത സംശയിച്ച് പി.എസ്.സി; കോച്ചിങ് സെന്ററുകൾക്കെതി‌‌രെ പരാതി; അന്വേഷണം

psc-complaint-2
SHARE

പി.എസ്.സി കോച്ചിങ് സെന്‍റര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിക്ക് പി.എസ്.സിയുടെ കത്ത്. പരീക്ഷ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന കോച്ചിങ് സെന്‍ററുകള്‍ ശ്രമിക്കുന്നുവെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പി.എസ്.സി സെക്രട്ടറി പൊതുഭരണ സെക്രട്ടറിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

പി.എസ്.സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി  കോച്ചിങ് സെന്‍ററുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാര്‍ഥികളുടെ പരാതി. തലസ്ഥാനത്തെ രണ്ടു കോച്ചിങ്സെന്‍ററുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇവര്‍ പി.എസ്.സിക്ക് പരാതി നല്‍കിയത്. അത് നടത്തുന്നുവെന്ന് കരുതുന്ന പൊതുഭരണവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരും ചൂണ്ടികാണിച്ചിട്ടുണ്ട്.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സ്വാധീനമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇത് പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതി ഗൗരവമായെടുത്ത പി.എസ്.സി സെക്രട്ടറി ,പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയാന്നു. ആരോപണവിധേയരായ രണ്ടു ഉദ്യോഗസ്ഥര്‍ക്കും പൊതുഭരണവകുപ്പ് നോട്ടിസ് നല്‍കി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...