രണ്ടും മൂന്നും രോഗികൾ ഒറ്റക്കട്ടിലിൽ; മഞ്ചേരി മെഡി. കോളജില്‍ കാന്‍സര്‍ രോഗികള്‍ക്ക് കൊടുംദുരിതം

manjeri-medical-college-3
SHARE

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കീമോ തെറപ്പിക്കെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുംദുരിതം. രണ്ടും മൂന്നും രോഗികളെ ഒറ്റക്കട്ടിലില്‍ കിടത്തിയാണ് ചികില്‍സ. കിടക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് ഇരുന്ന് കീമോക്ക് വിധേയമാകുന്ന രോഗികളേയും ഞങ്ങള്‍ കണ്ടു. മനോരമ ന്യൂസ് അന്വേഷണം.

ക്യാന്‍സറിന്റെ വേദനയുമായി ആശുപത്രിയില്‍ അഭയം തേടിയ  രോഗികളാണിത്. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാവാതെ ഒരേ കിടക്കയില്‍ രണ്ടും മൂന്നും പേര്‍. അതിരാവിലെ എത്തി അഞ്ചും ആറും മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് പലര്‍ക്കും കട്ടിലില്‍ ഒരു മൂല തരപ്പെടുന്നത്.

തൊട്ടടുത്ത കസേരയിലും നിലത്തുമൊക്കെയായി ഏറെ സമയമായി ഊഴം കാത്തിരിക്കുകയാണ് രോഗികള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാമായി കീമോതെറാപ്പി വാര്‍ഡില്‍ ആകെയുളളത് അഞ്ചു കട്ടിലുകളാണ്. വേദനയും ക്ഷീണവും അസ്വസഥതയുമെല്ലാം അവഗണിച്ച് കസേരയില്‍ ഇരുന്ന് കീമോ തെറാപ്പി ചെയ്യേണ്ടി വരുന്നവരുമെറെ.

ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി ആകെയുളളത് ഒരു ഡോക്ടറാണ്. ഏറ്റവുമധികം പരിരക്ഷയും മാനസികപിന്തുണയും നല്‍കേണ്ട രോഗികളാണ് വാര്‍ഡിലുളളത്. അണുബാധയില്ലാതെയും ഇവരെ സംരക്ഷിക്കേണ്ടതുണ്ട്. ആശുപത്രി ഭരണസമിതി മനസുവച്ചാല്‍ വാര്‍ഡ് മാറ്റാന്‍ ആവശ്യത്തിന് സ്ഥലസൗകര്യവുമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...