കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്; നാലുലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതും

psc-2
SHARE

നാലുലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ ഇന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷയെഴുതും രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെയും ഉച്ചയ്ക്ക് ഒന്നരമുതല്‍ മുന്നര വരെയുമാണ് പരീക്ഷ. കേരള അഡ്മിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചതിനുശേഷം സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥ കേഡര്‍ തസ്തികയിലേയ്ക്കുള്ള ആദ്യ എഴുത്തുപരീക്ഷയാണിത്. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികളെടുത്തിട്ടുണ്ട്. 

പതിനഞ്ചുമിനിറ്റിന് മുമ്പ് പരീക്ഷാഹാളില്‍ പ്രവേശനം അനുവദിക്കും. വൈകിയെത്തിയാല്‍ പരീക്ഷയെഴുതാനാവില്ല. സംസ്ഥാനത്ത് 1534 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.  261 കേന്ദ്രങ്ങളുള്ള തിരുവനന്തപുരത്താണ് കൂടുതല്‍. 30 കേന്ദ്രങ്ങള്‍ മാത്രമുള്ള  വയനാട്ടിലാണ് ഏറ്റവും കുറവ്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...