കണ്ടെയ്നര്‍ ലോറികളില്‍ 2 ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നത് പരിഗണിക്കും; കര്‍ശനനടപടി

avinashi-accident-3
SHARE

അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയ്ക്ക് കര്‍ശനനടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.  റോഡ് സുരക്ഷാ അതോറിറ്റി യോഗം അടുത്തയാഴ്ച ചേര്‍ന്ന് നടപടികള്‍ ആലോചിക്കും. കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ  അശ്രദ്ധയാണ്  അവിനാശിയിലെ അപകടകാരണമെന്ന് മന്ത്രി പറഞ്ഞു. കണ്ടെയ്നര്‍ ലോറികളില്‍ 2 ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി കോഴിക്കോട്ട് അറിയിച്ചു.

അതേസമയം, അവിനാശി അപകടത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ഗതാഗതകമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.ശിവകുമാറിനായിരുന്നു അന്വേഷണചുമതല. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് കിട്ടിയശേഷം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെ നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി എം.ഡി എം പി ദിനേശും ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

MORE IN BREAKING NEWS
SHOW MORE
Loading...
Loading...