മുല്ലപ്പള്ളിയെ വളഞ്ഞിട്ട് വിമര്‍ശിച്ച് നേതാക്കള്‍; ഒന്നരവര്‍ഷമായി വിളിച്ചുമില്ലെന്ന് സുധാകരന്‍

KPCC-Meet--Congress
SHARE

രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം. സംഘടനാകാര്യങ്ങളില്‍ സജീവമാകുന്നില്ലെന്ന് കെ.സുധാകരന്‍. ഒന്നരവര്‍ഷമായി കെപിസിസി പ്രസിഡന്റിന്റെ കോള്‍ എടുക്കേണ്ടിവന്നിട്ടില്ല. നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കേണ്ടത് പ്രസിഡെന്ന് വി.ഡി.സതീശന്‍ തുറന്നടിച്ചു.കരുണാകരന്‍ പോലും മറ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെന്ന്  സുധീരന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് വിമര്‍ശനം. 

സി.എ.ജി റിപ്പോര്‍ട്ടിലെ നടപടി ആവശ്യപ്പെടുന്നതില്‍ അഭിപ്രായഭിന്നതയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.  സി.ബി.ഐ അന്വേഷണം വേണമെന്നാണ് രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം. പ്രതിപക്ഷനേതാവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. അടുത്തമാസം ഏഴിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്താനാണ് തീരുമാനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...