'കരുണ' വിവാദം; ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷണറുടെ ഉത്തരവ്

Karuna-Contro-01
SHARE

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണങ്ങളന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പരാതിയിലാണ് അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസെടുക്കും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍  ടിക്കറ്റ് വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ പേര് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടർ നിലപാടെടുത്തു. പരിപാടി തട്ടിപ്പായിരുന്നെന്ന് ഹൈബി ഈഡന്‍ എംപിയും ആരോപിച്ചിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...