ഒടുവിൽ സി​ബി​െഎ മതിയെന്ന് യുഡിഎഫ്; നേതൃത്വത്തിന് ഐക്യമില്ലെന്നും വിമര്‍ശനം

KPCC-Meet-06
SHARE

 സിഎജി റിപ്പോര്‍ട്ടില്‍ സിബിെഎ അന്വേഷണം ആവശ്യപ്പെടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണയായി. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്ന് വിമര്‍ശനമുണ്ടായി. കെ.സുധാകരന്‍, പി.സി.ചാക്കോ, കെ.വി.തോമസ്, വി.ഡി.സതീശന്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. പിണറായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുന്നു. സ്വാധീനത്തില്‍പ്പെട്ടവരെ തിരികെ കൊണ്ടുവരമെന്നും  സമിതിയില്‍ അഭിപ്രായം ഉയർന്നു. വിഡിയോ റിപ്പോർട്ട് കാണാം.

ഡി.ജി.പിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. സി.ബി.െഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ സിബിെഎയില്‍ വിശ്വാസമില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...