ഷര്‍ജീല്‍ ഇമാമിനെതിരെ പ്രേരണക്കുറ്റം; ജാമിയ അക്രമത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു

delhi-police-jamia-4
SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ഡല്‍ഹി ജാമിയയിലും ന്യൂ ഫ്രണ്ട്സ് കോളനിയിലും നടന്ന അക്രമങ്ങളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.  ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ഥികളാരും കുറ്റപത്രത്തിലില്ല. ജെ.എന്‍.യു സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ പ്രതിചേര്‍ത്തിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

രാജ്യദ്രോഹക്കേസില്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷര്‍ജീലിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.  ബാക്കി പതിനാറ് പ്രതികളും നാട്ടുകാരാണ്. അക്രമങ്ങളില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കരയാക്കിയിരുന്നു. അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...