മൂന്നു ജില്ലകളിൽ ഇന്നും കനത്ത ചൂടിന് സാധ്യത; വേനൽമഴ വൈകും; മുന്നറിയിപ്പ്

hot-summer
SHARE

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടിയേക്കും. ജാഗ്രത പുലര്‍ത്തണമന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നലെ കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 37 ഡിഗ്രി കടന്നു. കുറച്ചുദിവസം കൂടി കടുത്ത ചൂട് തുടരാന്‍ സാധ്യതയുണ്ട്. വേനല്‍ മഴ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ 

കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ജലവിഭവ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു . ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. പാലക്കാടാകും പ്രതിസന്ധി കൂടുതല്‍. 

ഭൂഗര്‍ഭജലത്തിന്‍റെ അളവ് പതിവിലും താഴെയാണ്. സാധാരണ മാര്‍ച്ച് മാസത്തിലുണ്ടാകാറുള്ള ഭൂഗര്‍ഭജലനിരപ്പാണ് ജനുവരി അവസാനത്തോടെ ആയത്.  ഇതിനെ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും ജലക്ഷാമം രൂക്ഷമാക്കും. ചൂട് താങ്ങാവുന്നതിലും അപ്പുറമാകുമെന്നുറപ്പാണ്. 

അമിത ജലചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം കടലോര പ്രദേശത്തെ ഭൂഗര്‍ഭജലത്തിലും ഭീമമായ കുറവുണ്ടായതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...